Advertisement

സൗദി അറേബ്യയില്‍ അതിശൈത്യത്തിന് സാധ്യത

January 19, 2020
Google News 0 minutes Read

സൗദി അറേബ്യയില്‍ അതിശൈത്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തലസ്ഥാനമായ റിയാദില്‍ ഈ ആഴ്ച അന്തരീക്ഷ താപം പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നും അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ പ്രവശ്യകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടും. തണുത്തുറഞ്ഞ കാറ്റിനും സാധ്യതയുണ്ട്. ശൈത്യത്തിന്റെ തീവ്രതയനുസരിച്ച് ഈയാഴ്ച മിതശൈത്യവും അടുത്തയാഴ്ച അതിശൈത്യവും അനുഭവപ്പെടും. രണ്ടാഴ്ചയ്ക്ക് ശേഷം ശൈത്യം കുറഞ്ഞുതുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുള്‍ അസീസ് അല്‍ ഹുസൈനി പറഞ്ഞു.

തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശൈത്യത്തെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ദീര്‍ഘയാത്ര നടത്തുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

റിയാദ് പ്രവശ്യയിലെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷതാപം പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ ഇടയുണ്ട്. റിയാദ് നഗരത്തിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷതാപം അഞ്ച് ഡിഗ്രിയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here