Advertisement

ചൈന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നു

January 20, 2020
1 minute Read

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയുമായി ചൈന. ദേശീയ വികസന പരിഷ്‌കരണ കമ്മീഷൻ ഇന്നലെ ഇത് സംബന്ധിച്ച പുതിയ നയം പുറത്തിറക്കി. അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം.

Read Also: ഇന്ത്യ എല്ലാ അഫ്ഗാനികളെയും തുല്യരായി പരിഗണിക്കണം: ഹമീദ് കർസായി

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറക്കുക, മണ്ണിലലിയാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുക തുടങ്ങിയവയാണ് ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ചൈന പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2020തോടെ ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്‌ട്രോകൾക്കും നിരോധനമേർപ്പെടുത്തും. 2020 അവസാനത്തോടെ പ്രധാന നഗരങ്ങളിലും 2022തോടെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും.

പദ്ധതി നടപ്പിലായാൽ ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകും. 1.4 ബില്യൺ ജനങ്ങൾ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ചൈന വർഷങ്ങളായി കഷ്ടപ്പെടുകയാണ്. മറ്റ് ഏഷ്യൻ രാജ്യങ്ങളായ തായ്‌ലാൻഡും ഇന്തോനേഷ്യയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

 

 

 

china, plastic ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top