ഇന്ത്യ എല്ലാ അഫ്ഗാനികളെയും തുല്യരായി പരിഗണിക്കണം: ഹമീദ് കർസായി

ഇന്ത്യ എല്ലാ അഫ്ഗാനികളെയും തുല്യരായി പരിഗണിക്കണമെന്ന് അഫ്ഗാനിസ്താൻ പ്രസിഡന്റ് ഹമീദ് കർസായി. ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മുസ്ലിങ്ങളായ അഫ്ഗാനിസ്താനികൾക്കും ഇത് ബാധകമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വച്ച് ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിലാണ് കർസായി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര മതസ്ഥർക്ക് പൗരത്വം കൊടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ഇന്ത്യയുടെ തീരുമാനമെന്ന് കർസായി വിശേഷിപ്പിച്ചു.
Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരെ കവിതാലാപനവുമായി സ്പീക്കറുടെ ഭാര്യ; കവിത കേൾക്കാം
ഞങ്ങളുടെ രാജ്യത്ത് ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല, മറിച്ച് എല്ലാ അഫ്ഗാനികളും പീഡിപ്പിക്കപ്പെടുന്നവരാണ്.കുറേ കാലമായി രാജ്യം യുദ്ധത്തിലും സമാധാനപ്രശ്‌നങ്ങളിലുംപെട്ട് ഉഴലുകയായിരുന്നു. രാജ്യത്തെ ഹിന്ദുവോ മുസ്ലിമോ സിഖോ ആയിക്കോട്ടെ, ഈ ഭൂരിപക്ഷ മതങ്ങളിലുള്ളവരും പീഡിപ്പിക്കപ്പെടുന്നവർ തന്നെയാണ്. അഫ്ഗാനിസ്താനിൽ നിന്ന് പോയവരെയെല്ലാം തിരിച്ചെത്തിച്ച് അവരുടെ സ്വത്ത് വകകൾ തിരിച്ചുനൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
2011ൽ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് 18000 അഫ്ഗാൻ അഭയാർത്ഥികളാണ് ഇന്ത്യയിലുള്ളത്. 2013ലും ഇന്ത്യയിലേക്ക് വൻതോതിൽ പാലായനം നടന്നു. ഡിസംബറിൽ ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയത് അഫ്ഗാനിൽ ന്യൂനപക്ഷങ്ങൾ അനുഭവിച്ച ക്രൂരതകളാണ് മുസ്ലിം ഇതര അഫ്ഗാനികൾക്ക് പൗരത്വം നൽകാനുള്ള കാരണമെന്നാണ്.
hamid karzai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here