Advertisement

പൗരത്വ നിയമ ഭേദഗതി: ഗവർണർ സർക്കാർ പോര് രൂക്ഷം; ഗവർണർ തേടിയ വിശദീകരണത്തിന് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും

January 20, 2020
Google News 1 minute Read

പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ഗവർണർ സർക്കാർ പോര് രൂക്ഷം. ഇരുകൂട്ടരും വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ്. അതേസമയം ഗവർണർ തേടിയ വിശദീകരണത്തിന് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും.

ഗവർണർക്കെതിരെ കടന്നാക്രമണം വേണ്ടെന്നാണ് സർക്കാർ തീരുമാനം എങ്കിലും വക്‌പോര്
രൂക്ഷമാവുകയാണ്. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഗവർണർ വിശദീകരണം തേടിയത് ചർച്ചയായേക്കും. അഡ്വക്കേറ്റ് ജനറലിനോടും നിയമവിദഗ്ധരോടും ആലോചിച്ച് സർക്കാർ മറുപടി നൽകും. ഭരണഘടന അനുസരിച്ചു സർക്കാരിന് കോടതിയെ സമീപിക്കാൻ ഗവർണറെ അറിയിക്കേണ്ടതില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.

എന്നാൽ സർക്കാർ കോടതിയെ സമീപിച്ചത് ചട്ടലംഘനമാണെന്ന് ഗവർണറും ആവർത്തിക്കുന്നു. അനുമതി വേണ്ടെന്ന് പറയുന്നവർ നിയമം ചൂണ്ടിക്കാട്ടി തെളിയിക്കണം എന്നാണ് ഗവർണറുടെ വെല്ലുവിളി. ഗവർണർ പദവിയുടെ പ്രസക്തി പരിശോധിക്കണമെന്ന ആവശ്യ ഉന്നയിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ബജറ്റ് സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപനം നടത്താനിരിക്കെ, നിലവിലെ സാഹചര്യം സർക്കാരിന് തലവേദനയുണ്ടാക്കുന്നുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം നയപരമായി കൈകാര്യം ചെയ്യാനുള്ള നീക്കങ്ങളാകും സർക്കാർ ആലോചിക്കുക.

Story Highlights- Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here