Advertisement

നിക്ഷേപ അനുമതിക്കുള്ള കെ – സ്വിഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

January 20, 2020
1 minute Read

നിക്ഷേപ അനുമതിക്കുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ  – സ്വിഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. പത്തു കോടി വരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ട എന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പുതിയ നിയമപ്രകാരമുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയ പതിപ്പാണ് ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.

നടപടികളുടെ നൂലാമാലകളില്‍ കുടുങ്ങി ഒരു തരത്തിലും നിക്ഷേപകര്‍ പ്രയാസപ്പെടാതിരിക്കാനാണ് പുതിയ നിയമവും വളരെ വേഗം കെ – സ്വിഫ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 2019 ഡിസംബറില്‍ ആണ് പുതിയ നിയമം നിലവില്‍ വന്നത്.

2018 ല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്റ്റ് സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. ഇതിന്റെ ഭാഗമായി നിക്ഷേപം നടത്താനുള്ള നടപടികള്‍ ലളിതമാക്കാന്‍ നിലവിലെ ഏഴ് നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി. ഈ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാനാണ് 2019 ഫെബ്രുവരിയില്‍ കെസ്വിഫ്റ്റ് കൊണ്ടുവന്നത്. ഇതാണ് ഇപ്പോള്‍ പുതിയ നിയമം കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചത്.

കെ – സ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിക്ഷേപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും അനുമതികള്‍ നേടാനും കഴിയും. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തികം ലൈസന്‍സുകളും അനുമതികളും നല്‍കണം. അല്ലാത്തപക്ഷം കല്‍പ്പിത അനുമതി ലഭ്യമായതായി കണക്കാക്കി നിക്ഷേപകന് സംരംഭം തുടങ്ങാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top