Advertisement

എന്‍പിആറിന് പിന്നിലെ അപകടം തിരിച്ചറിയണം: സംസ്ഥാനങ്ങളോട് മമതാ ബാനര്‍ജി

January 20, 2020
0 minutes Read

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കാനൊരുങ്ങുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്‍പിആര്‍ നടപ്പാക്കുന്നതിന് മുന്‍പ് അതിനെപ്പറ്റി പഠിക്കണമെന്നാണ് മമത ബാനര്‍ജി പറഞ്ഞത്.

എന്‍പിആര്‍ അപകടകരമായ കളിയാണ്. നിയമം നടപ്പിലാക്കുമെന്ന തീരുമാനമെടുക്കുന്നതിന് മുന്‍പ് നിയമത്തെക്കുറിച്ച് പഠിക്കണം. എന്‍ആര്‍സിയുമായും സിഎഎയുമായും ഇതിന് ബന്ധമുണ്ട്. എന്‍പിആറിനെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുന്‍പ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും മമത പറഞ്ഞു.

എന്‍പിആര്‍ ഏപ്രില്‍ ഒന്നിനും സെപ്റ്റംബര്‍ 30 നും ഇടയില്‍ 30 നും ഇടയില്‍ രാജ്യത്തുടനീളം നടപ്പാക്കുമെന്നാണ് കരുതുന്നത്. ബംഗാള്‍, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top