Advertisement

നിർഭയ കേസ്; പ്രതി പവൻ കുമാർ ഗുപ്തയുടെ വാദം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

January 20, 2020
1 minute Read

നിർഭയ കേസിൽ പ്രതി പവൻ കുമാർ ഗുപ്തയുടെ വാദം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംഭവസമയത്ത് പ്രായപൂർത്തിയായില്ലെന്ന പവൻ കുമാർ ഗുപ്തയുടെ വാദമാണ് കോടതി ഇന്ന് പരിഗണിക്കുക. ഹർജിയിൽ തീരുമാനമാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നും പവൻകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹി ഹൈക്കോടതി രൂക്ഷവിമർശനത്തോടെ ഹർജി തള്ളിയതിനെ തുടർന്നാണ് പവൻ കുമാർ ഗുപ്ത സുപ്രിംകോടതിയെ സമീപിച്ചത്. പ്രതിയുടെ വയസ് ഈ ഘട്ടത്തിൽ പരിശോധിക്കാൻ അധികാരമില്ലെന്നും സുപ്രിംകോടതി എല്ലാ വശവും പരിഗണിച്ച് തള്ളിയ കേസാണെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു. കോടതിയുടെ സമയം പാഴാക്കിയതിന് പ്രതിയുടെ അഭിഭാഷകനായ എ.പ. സിംഗിന് 25,000 രൂപ പിഴയുമിട്ടു.

Read Also :

ഹൈക്കോടതി ഉത്തരവിനെതിരെ പവൻകുമാർ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് പരിഗണിക്കുന്നത്. സംഭവസമയത്ത് ജുവനൈൽ ആയിരുന്നുവെന്ന വാദത്തെ പ്രോസിക്യൂഷൻ എതിർക്കും. വധശിക്ഷ വൈകിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് പ്രതിക്കുള്ളതെന്ന നിലപാട് പ്രോസിക്യൂഷൻ സുപ്രിംകോടതിയിലും ആവർത്തിക്കും.

പവൻകുമാർ ഗുപ്തയുടെ പുനഃപരിശോധനാ ഹർജി നേരത്തെ ഇതേ ബെഞ്ച് തള്ളിയിരുന്നു. എന്നാൽ, പവൻകുമാർ ഇതുവരെ തിരുത്തൽ ഹർജി സമർപ്പിച്ചിട്ടില്ല.

Story Highlights- Nirbhaya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top