മന്ത്രിയുടെ ഫോട്ടോ സെഷൻ; പോളിയോ തുള്ളി മരുന്നിനായി മാതാപിതാക്കളും കുഞ്ഞുങ്ങളും കാത്തുനിന്നത് രണ്ട് മണിക്കൂർ

ദേശീയ പോളിയോ ദിനമായ ഇന്നലെ പോളിയോ തുള്ളി മരുന്നിനായി മാതാപിതാക്കളും കുഞ്ഞുങ്ങളും വരിയിൽ കാത്ത് നിന്നത് രണ്ട് മണിക്കൂർ. മന്ത്രിയുടെ ഫോട്ടോഷൂട്ട് തീരുന്നതിനായാണ് വരിയിൽ ഇവരെ ഇത്രയധികം സമയം നിർത്തിയത്. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് സംഭവം.
ഞായറാഴ്ച നടന്ന പോളിയോ ദിനത്തിൽ പഞ്ചാബ് മന്ത്രി സുന്ദർ അറോറയായിരുന്നു മുഖ്യാതിഥി. രാവിലെ 8 മണിയായിരുന്നു മന്ത്രി എത്തിച്ചേരേണ്ടിയിരുന്ന സമയം. എന്നാൽ സമയം വൈകി 10 മണിക്കാണ് മന്ത്രി എത്തുന്നത്.
Read Also : പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി
പോളിയോ വാക്‌സിൻ നൽകി തങ്ങളെ വിടണമെന്ന് മാതാപിതാക്കൾ അധികൃതരോട് അപേക്ഷിച്ചുവെങ്കിലും മന്ത്രി പോവാതെ പോളിയോ നൽകില്ലെന്നായിരുന്നു ഉത്തരം. മന്ത്രിയെത്തി മന്ത്രിക്കൊപ്പം ഫോട്ടോയെടുത്ത ശേഷം മാത്രമേ ഇവരെ വിടുള്ളുവെന്ന് അധികൃതർ പ്രതികരിച്ചു.
അതേസമയം, വൈകിയതിന് കാരണമാരാഞ്ഞപ്പോൾ തന്നോട് അധികൃതർ പറഞ്ഞ സമയം അതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 9.30-10.00 സമയത്താണ് പോളിയോ നടക്കുകയെന്നാണ് അധികൃതർ തന്നോട് പറഞ്ഞത്. അതുകൊണ്ടാണ് ആ സമയത്ത് എത്തിയത്. 8 മണി പറഞ്ഞിരുന്നെങ്കിൽ അപ്പോൾ വന്നേനെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights- Polio
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here