Advertisement

സ്വകാര്യ ടാങ്കറുകളിൽ എത്തിക്കുന്ന കുടിവെള്ളത്തിന് നിരോധനം; വിതരണം പൂർണമായും ഏറ്റെടുത്ത് തിരുവനന്തപുരം നഗരസഭ

January 20, 2020
1 minute Read

ഫെബ്രുവരി ഒന്ന് മുതൽ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം പൂർണമായും നഗരസഭ ഏറ്റെടുക്കും. അന്ന് മുതൽ എല്ലാ ടാങ്കർ ലോറികളും നഗരസഭയിൽ രജിസ്റ്റർ ചെയ്യണം. കുടിവെള്ളം ആവശ്യമുള്ളവർ നഗരസഭയിൽ അറിയിച്ചാൽ വാട്ടർ അതോറിറ്റിയിൽ നിന്ന് നഗരസഭ ടാങ്കറിൽ കുടിവെള്ളം എത്തിക്കും. ഇതിനായി വാട്ടർ അതോറിറ്റിയുമായി നഗരസഭ കരാർ ഒപ്പിട്ടു.

Read Also: ഹോട്ടലുകളിലേക്ക് കുടിവെളളമെന്ന പേരിൽ മലിനജല വിതരണം; ടാങ്കർ ലോറി പിടികൂടി നഗരസഭ

വാട്ടർ അതോറിറ്റിയുടെ വണ്ടികൾക്ക് പുറമെ സ്വകാര്യ ടാങ്കറുകളിലും നഗരത്തിൽ കുടിവെള്ള വിതരണം നടന്നിരുന്നു. ഹോട്ടലുകളിലേക്കും ആശുപത്രികളിലേക്കും വലിയ തോതിൽ വെള്ളം ആവശ്യമുള്ളിടങ്ങളിലേക്കും ഇത്തരത്തിലാണ് കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാൽ ഇങ്ങനെ കൊണ്ടുവരുന്നത് മലിനജലമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.

ടാങ്കറുകളിൽ മലിന ജലം സംഭരിച്ച് വിതരണം നടത്തുന്ന കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. തിരുവല്ലം കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ മലിനജലം ശേഖരിക്കുന്നത്. ഉപയോഗയോഗ്യമല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടും ജലം ശേഖരിക്കുന്നത് തുടരുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. മലിനമായ കിണറും പമ്പു സെറ്റും പരിശോധനയിൽ കണ്ടെത്തി. ടാങ്കറുകളിൽ ഘടിപ്പിക്കുന്ന ഹോസ് ഉൾപ്പെടെയുള്ളവ ഹെൽത്ത് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.

 

 

trivandrum, drinking water

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top