Advertisement

അരവിന്ദ് കെജ്രിവാൾ ഇന്ന് നാമ നിർദേശ പത്രിക സമർപ്പിക്കും

January 21, 2020
1 minute Read

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് നാമ നിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ റോഡ് ഷോ നീണ്ടുപോയതിനാൽ പത്രിക സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

Read Also: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; പിണറായി വിജയന്റെ സഹായം തേടാൻ ആംആദ്മി

ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം രണ്ടാം തവണയും ജനവിധി തേടുന്നത്. ഭാര്യ സുനിത കെജ്രിവാൾ, മകൾ ഹർഷിത, മകൻ പുൾകിത് എന്നിവർക്ക് പുറമെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാർട്ടി കൺവീനർ ഗോപാൽ റായി തുടങ്ങിവരും പത്രികാ സമർപ്പണത്തിന് കെജ്രിവാളിനെ അനുഗമിക്കും. ബിജെപിക്ക് വേണ്ടി സുനിൽ യാദവും കോൺഗ്രസ് നേതാവ് റോമേഷ് സബർവാളുമാണ് കെജ്രിവാളിന്റെ എതിർസ്ഥാനാർത്ഥികൾ.

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ ദിവസം ജനങ്ങൾക്ക് പത്ത് വാഗ്ദാനങ്ങളുമായി ആംആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. സൗജന്യ വൈദ്യുതി, 24 മണിക്കൂറും കുടിവെള്ളം, ശുചിത്വം, രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസം ഉൾപ്പെടെയാണ് ആം ആദ്മി മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങൾ.

ഡൽഹി മെട്രോ 500 കിലോമീറ്റർ കൂടി വ്യാപിപ്പിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. ചേരി നിവാസികൾക്ക് വീട് വച്ച് നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യയാത്ര ഏർപ്പെടുത്തുമെന്നും കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമായ വാഗ്ദാനങ്ങളല്ല പ്രഖ്യാപിച്ചതെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു. വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഡൽഹിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. പ്രകടനപത്രിക ഉടൻ പുറത്തിറക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top