കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്

കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു. പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പൊലീസ് കസ്റ്റഡിയില്‍ വിട്ടാല്‍ പ്രതികള്‍ കൊല്ലപ്പെട്ടേക്കുമെന്ന് പ്രതിഭാഗവും വാദിച്ചു. ഇതോടെയാണ് കസ്റ്റഡി അപേക്ഷയിലെ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിന് ശേഷമാകും തെളിവെടുപ്പ് നടത്തുക.
കുറ്റം സമ്മതിച്ചെങ്കിലും ഗൂഢാലോചനയെ കുറിച്ചോ, സഹായം നല്‍കിയവരെ കുറിച്ചോ ഇവര്‍ വിവരം നല്‍കിയിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here