ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷാവസ്ഥ

കോതമംഗലം ഓടക്കാലി സെന്റ് മേരിസ് പള്ളിയില്‍ സംഘര്‍ഷാവസ്ഥ. കോടതിവിധി നടപ്പിലാക്കാന്‍ പൊലീസ് എത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. സ്ഥലത്ത് പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
വലിയ രീതിയിലുള്ള പ്രതിഷേധമാണ് യാക്കോബായ വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. യാക്കോബായ വിശ്വാസികളോട് പള്ളിയില്‍ നിന്ന് പുറത്തിറങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഗേറ്റ് പൂട്ടി പ്രതിഷേധിക്കുകയായിരുന്നു ഇവര്‍.
പ്രതിഷേധവുമായി എത്തിയ വിശ്വാസികളെ കസ്റ്റഡിയില്‍ എടുത്ത് സ്ഥലത്തുനിന്ന് നീക്കാനാണ് പൊലീസ് ശ്രമം. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. യാക്കോബായ വിഭാഗത്തിലെ നൂറുകണക്കിന് വിശ്വാസികള്‍ ഓടക്കാലിയില്‍ എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here