സഭാ തർക്കം; പള്ളികളുടെ അവകാശത്തിന് ഹിതപരിശോധന വേണം

ഓർത്തഡോക്സ്–യാക്കോബായ സഭാ തർക്കത്തിൽ പള്ളികളിലെ ഭൂരിപക്ഷം അടിസ്ഥാനമാക്കി അധികാരം സംരക്ഷിക്കാൻ നിയമം നിർമ്മിക്കണമെന്ന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ. ഭൂരിപക്ഷം ലഭിക്കുന്ന വിഭാഗത്തിന് പള്ളികൾ വിട്ടുനൽകണമെന്നും, ന്യൂനപക്ഷം മറ്റു പള്ളികളിലേക്ക് മാറണമെന്നുമുള്ള നിർദ്ദേശം ജസ്റ്റിസ് കെ ടി തോമസ് ചെയർമാനായ സമിതി സർക്കാരിന് കൈമാറി.
പള്ളികൾക്ക് പ്രായപൂർത്തിയായവരെ ഹിതപരിശോധനയിൽ പങ്കെടുപ്പിച്ച് അധികാരം തീരുമാനിക്കണം. ഭൂരിപക്ഷമുള്ള വിഭാഗത്തിന് പള്ളികൾ കൈമാറണമെന്നാണ് നിർദ്ദേശം. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണ് ശുപാർശയെന്നും കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.
എന്നാൽ ഹിതപരിശോധന അംഗീകരിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. നിർദ്ദേശം നിയമമായാൽ 1934 ലെ സഭാ ഭരണഘടന അടിസ്ഥാനമാക്കി വന്ന സുപ്രീം കോടതി ഉത്തരവ് അപ്രസക്തമാകും. നിർദ്ദേശം നിയമമാക്കണമോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here