വിക്കറ്റ് കീപ്പറായി രാഹുൽ വേണ്ട; പന്ത് മതിയെന്ന് സുനിൽ ഗവാസ്കർ

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കുറച്ചു നാൾ ഇനി ലോകേഷ് രാഹുലിനെ പരീക്ഷിക്കുമെന്ന ക്യാപ്റ്റൻ വിരാട് കോലിയെ വിമർശിച്ച് മുൻ താരം സുനിൽ ഗവാസ്കർ. ലോകേഷ് രാഹുലിനെക്കാൾ ഋഷഭ് പന്ത് തന്നെയാണ് വിക്കറ്റ് കീപ്പർ റോളിനു യോജിച്ച ആളെന്ന് അദ്ദേഹം പറഞ്ഞു. പന്തിനെ കളിപ്പിച്ചാൽ ഇടം കയ്യൻ ബാറ്റ്സ്മാൻ്റെ ഗുണം ഇന്ത്യക്ക് ലഭിക്കുമെന്നും ഗവാസ്കർ പറഞ്ഞു.
ആറാം നമ്പറിൽ ഫിനിഷറായി പന്തിനെ കളിപ്പിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ. പന്തിന് അതിനു കഴിയും. ഇടം കയ്യനായ അദ്ദേഹം ആ രീതിയിലും ഇന്ത്യൻ ബാറ്റിംഗ് നിരക്ക് ഗുണം ചെയ്യും. ശിഖർ ധവാൻ മാത്രമാണ് ഇപ്പോൾ ഇന്ത്യയുടെ ഇടം കയ്യൻ ബാറ്റ്സ്മാൻ എന്നും സുനിൽ ഗവാസ്കർ പറഞ്ഞു.
മൾട്ടി റോളുകളിൽ തിളങ്ങിയ ലോകേഷ് രാഹുൽ തന്നെ ഇനിയങ്ങോട്ട് ഇന്ത്യയുടെ വിക്കറ്റ് കാക്കുമെന്നാണ് കരുതപ്പെടുന്നത്. ഋഷഭ് പന്തിനും സഞ്ജു സാസണിനും നിരാശ സമ്മാനിച്ചു കൊണ്ട് വിരാട് കോലി ഇക്കാര്യം വെളിപ്പെടുത്തിയതോടെ ഇരുവരും റഡാറിൽ നിന്നു തന്നെ പുറത്താവുകയാണ്. രാഹുൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാവുമ്പോൾ ഒരു അധിക ബാറ്റ്സ്മാനെ ടീമിൽ ഉൾപ്പെടുത്താമെന്ന ലക്ഷ്വറിക്കൊപ്പം ബാറ്റിംഗ് ഓർഡറിൽ എവിടെ വേണമെങ്കിലും കളിപ്പിക്കാവുന്ന ഒരു മൾട്ടി ഡയമൻഷണൽ കളിക്കാരനെക്കൂടിയാണ് ഇന്ത്യക്ക് ലഭിക്കുന്നത്. ശിഖർ ധവാൻ ഗംഭീര ഫോമിലായതു കൊണ്ട് തന്നെ വരുന്ന പരമ്പരകളിൽ രാഹുൽ അഞ്ചാം നമ്പറിൽ തന്നെ ഇറങ്ങി അധിക ബാറ്റ്സ്മാൻ എന്ന റോൾ മനീഷ് പാണ്ഡെ കൈകാര്യം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പന്തിനും സഞ്ജുവിനുമുള്ള സാധ്യത മറ്റ് കളിക്കാരുടെ പരുക്കിലാണുള്ളത്.
Story Highlights: KL Rahul, Sunil Gavaskar, Rishabh Pant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here