Advertisement

ഇനി ഇന്ത്യയിൽ യൂബർ ഈറ്റ്സ് ഇല്ല; ആപ്പ് സൊമാറ്റോ ഏറ്റെടുത്തു

January 21, 2020
1 minute Read

യൂബറിൻ്റെ ഭക്ഷണ വിതരണ ശൃംഖലയായ യൂബർ ഈറ്റ്സിനെ മറ്റൊരു ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം 2492 കോടി രൂപയ്ക്കാണ് സൊമാറ്റോ യൂബറിനെ ഏറ്റെടുത്തത്. 2017ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച യൂബർ ഈറ്റ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഇതേത്തുടർന്ന് മാസങ്ങൾക്കു മുൻപ് തന്നെ സൊമാറ്റോ യൂബറിനെ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

സൊമാറ്റോ, സ്വിഗ്ഗി, യൂബർ ഈറ്റ്സ് എന്നീ മൂന്ന് ഭക്ഷണ വിതരണ ആപ്പുകൾ തമ്മിലുണ്ടായിരുന്ന ത്രികോണ മത്സരത്തിൽ യൂബർ ഈറ്റ്സിനു പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നില്ല. മാർക്കറ്റിൽ സ്വിഗ്ഗി തുടരുന്ന അപ്രമാദിത്തം സൊമാറ്റോയ്ക്കും തലവേദനയായിരുന്നു. സ്വിഗ്ഗിയുടെ മാർക്കറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് സൊമാറ്റോയുടെ ഈ നീക്കത്തിനു പിന്നിൽ.

യൂബർ ഈറ്റ്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇന്ന് പുലർച്ചെ തന്നെ ഈ വിഷയം ചൂണ്ടിക്കാട്ടി ഇ-മെയിൽ വന്നിരുന്നു. യൂബർ ഈറ്റ്സ് ആപ്പിലും ഇത്തരത്തിൽ സന്ദേശം വന്നിട്ടുണ്ട്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലും യൂബർ ഈറ്റ്സ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ ഡിലീറ്റ് ചെയ്യുകയാണെന്നും യൂബർ ഈറ്റ്സ് ട്വിറ്റർ അറിയിച്ചു.

അതേ സമയം, യൂബർ ടാക്സി സേവനങ്ങൾ ഇന്ത്യയിൽ തുടരും. ഇന്ത്യക്ക് പുറത്ത് യൂബർ ഈറ്റ്സും സേവനങ്ങൾ തുടരും.

Story Highlights: Zomato, Uber Eats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top