പൗരത്വ നിയമഭേദഗതി; പ്രതിഷേധമറിയിച്ച് സുഗതകുമാരി

പൗരത്വ നിയമത്തിൽ പ്രതിഷേധമറിയിച്ച് കവി സുഗതകുമാരി. നിയമത്തിലൂടെ രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്യുന്നതെന്ന് സുഗതകുമാരി പറഞ്ഞു. എൺപത്തിയാറാം പിറന്നാളുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സുഗതകുമാരി അഭിപ്രായം പ്രകടിപ്പിച്ചത്.
തിരുവനന്തപുരം അതിരൂപതാ ആർച്ചു ബിഷപ്പ് ഡോ .എം.സൂസപാക്യം പാളയം ഇമാം വി.പി. സുഹൈബ് മൗലവി, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ തുടങ്ങിയവരടങ്ങിയ സംഘം സ്നേഹാശംസകളുമായി സുഗതകുമാരിയെ കാണാനെത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളെ കാണവേയാണ് പൗരത്വ നിയമ വിഷയത്തിൽ സുഗതകുമാരി തന്റെ അഭിപ്രായം പങ്കുവെച്ചത്. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്യുന്നതെന്ന് സുഗതകുമാരി.
ആരോഗ്യം അനുവദിക്കാത്തതിനാൽ ഇപ്പോൾ നടക്കുന്ന സമരങ്ങളെ മുന്നിൽ നിന്ന് നയിക്കാനാവത്തതിൽ തനിക്ക് വിഷമമുണ്ടെന്നും സുഗതകുമാരി പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ ശബ്ദം ഏറെ ഉയർന്നു കേൾക്കേണ്ട സമയമാണിതെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.
സഹോദരങ്ങളായ ഹൃദയകുമാരിയുടെയും സുജാത ദേവിയുടെയും വിയോഗദുഃഖത്താൽ ഇത്തവണയും പിറന്നാളാഘോഷം ഒഴിവാക്കിയിരുന്നു. ഡോക്‌ടർമാർ കർശന വിശ്രമം പറഞ്ഞിരിക്കുന്നതിനാൽ അധികം സന്ദർശകരെ കാണാനാവാത്ത അവസ്ഥയിലാണ് സുഗതകുമാരി ടീച്ചർ.
Story Highlights: CAA, NRC, Sugathakumari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here