പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ട നിയമം ; മക്ക പ്രവിശ്യയില്‍ 113 പേര് പിടിയില്‍

പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട നിയമപ്രകാരം മക്ക പ്രവിശ്യയില്‍ നൂറുക്കണക്കിന് ആളുകള്‍ പിടിയിലായി. രണ്ടാഴ്ചക്കിടയുള്ള കണക്കാണിത്. പൊതുസ്ഥലങ്ങളില്‍ മാന്യമായ സംസാരവും, വസ്ത്ര ധാരണയും ഉറപ്പ് വരുത്തുന്നതാണ് നിയമം.
പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട പെരുമാറ്റവുമായി ബന്ധപ്പെട്ട നിയമം കഴിഞ്ഞ സെപ്തംബറില്‍ ആണ് പ്രാബല്യത്തില്‍ വന്നത്. പുതിയ നിയമപ്രകാരം കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കിടയില്‍ മക്ക പ്രവിശ്യയില്‍ മാത്രം 113 പേര് പിടിയിലായതായി സുരക്ഷാ വിഭാഗം അറിയിച്ചു. പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. അനുമതി ഇല്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുക, മുതിര്‍ന്നവര്‍ക്കായി നീക്കി വച്ച സീറ്റുകളില്‍ ഇരിക്കുക, സ്ത്രീകള്‍ക്കായി നീക്കിവച്ച സ്ഥലങ്ങളില്‍ പുരുഷന്മാര് പോകുക, സമീപത്തുള്ളവര്‍ക്ക് പ്രയാസമാകും വിധം ഉച്ചത്തില്‍ മ്യൂസിക് പ്ലേ ചെയ്യുക തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
നിയമപ്രകാരം പിഴ ശിക്ഷ ലഭിക്കുന്ന 19 നിയമലംഘനങ്ങളാണ് ഉള്ളത്. പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിക്കാതിരിക്കുന്നതും, മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നതും, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും അനുമതി ഇല്ലാതെ എഴുതുന്നതും വരയ്ക്കുന്നതും, സഭ്യമല്ലാത്ത സംസാരങ്ങളും, എഴുത്തുകളും ചിത്രങ്ങളുമെല്ലാം നിയമലംഘനമാണ്. സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമല്ലെങ്കിലും മാന്യമായ വസ്ത്രം വേണമെന്നു നിയമം പറയുന്നു. നിയമലംഘനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ വരെയാണ് പിഴ.
Story Highlights- Code of Conduct in Public Places; 113 arrested in Makkah province
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here