കളിയിക്കാവിള കൊലപാതകം : കേസ് എൻഐഎ ഏറ്റെടുക്കണമെന്ന് ശുപാർശ

കളിയിക്കാവിള കൊലപാതകക്കേസ് എൻഐഎ അന്വേഷിക്കണമെന്ന് ശുപാർശ. തമിഴ്‌നാട് സർക്കാരാണ് കേസ് എൻഐഎ അന്വേഷിക്കണമെന്ന് ശുപാർശ നൽകിയത്. തീവ്രവാദ ബന്ധമടക്കമുള്ള കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് നടപടി. മുഖ്യപ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് നേരത്തെ പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തവർക്ക് ഐഎസ് ബന്ധമടക്കം പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിൽ ലഭിച്ച മുഖ്യപ്രതികളായ അബ്ദുൾ സമീമിനെയും, തൗഫീഖിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. അതേസമയം കളിയിക്കവിള, നെയ്യാറ്റിൻകര എന്നീ പ്രദേശങ്ങളിൽ നിന്ന് പതിവായി വിദേശയാത്ര നടത്തിയവരെക്കുറിച്ചു ക്യൂബ്രാഞ്ച് അന്വേഷണം തുടങ്ങി.
Read Also : കളിയിക്കാവിള കൊലപാതക കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍
ജനുവരി എട്ടിനാണ് കേരളാ-തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ എഎസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്തുന്നത്. രാത്രി 9.40 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വിൽസണിന് നേരെ വെടിയുതിർക്കുകയായിരുന്നു. കേരളാതമിഴ്‌നാട് അതിർത്തിയിലെ മർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു വിൽസൺ.
Story Highlights- NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here