ഓഫീസ് സമയത്ത് മറ്റ് പരിപാടികൾ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം കാറ്റിൽപ്പറത്തി എൻജിഒ യൂണിയൻ

ഓഫീസ് സമയത്ത് മറ്റ് പരിപാടികൾ പാടില്ലെന്നും സീറ്റിലുണ്ടാകണമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം കാറ്റിൽപ്പറത്തി ഭരണാനുകൂല സംഘടനയായ എൻജിഒ യൂണിയൻ. യൂണിയന്റെ ഡിഎച്ച്എസ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിലെ ജീവനക്കാരെല്ലാം പോയതോടെ ഓഫീസ് പ്രവർത്തനം താളം തെറ്റി.
Read Also: ‘മെട്രോ മിക്കി’ക്കായി നിരവധി പേർ; ഉടമസ്ഥയാണെന്ന അവകാശവാദവുമായി ആലുവാ സ്വദേശിനി
ഓഫീസ് സമയത്ത് മറ്റ് പരിപാടികൾ പാടില്ലെന്നും സംഘടനാ പ്രവർത്തനം ഉൾപ്പെടെയുള്ളവ മറ്റ് സമയങ്ങളിൽ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ജീവനക്കാരോട് നിർദ്ദേശിച്ചിരുന്നു. ജീവനക്കാർ പ്രവൃത്തിസമയത്ത് സീറ്റിലുണ്ടാകണമെന്ന് കർശന നിർദ്ദേശവും നൽകിയിരുന്നു.
ഡയറക്ട്രേറ്റിലെ ഒന്നും രണ്ടും നിലകളിലെ ചില സെക്ഷനുകളിൽ ഒഴിഞ്ഞ കസേരകളും വെറുതെ കറങ്ങുന്ന ഫാനുകളും മാത്രം. ചിലയിടത്ത് പേരിന് ജീവനക്കാരുണ്ട്. സ്വീകരണ കേന്ദ്രം പോലും ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. യൂണിയന്റെ ഏരിയ സമ്മേളനം നടക്കുന്ന ഹസ്സൻ മരിക്കാർ ഹാളിലാകട്ടെ വൻതിരക്കും. അവിടെ പ്രതിനിധികളുടെയും സമ്മേളനം കൊഴുപ്പിക്കാനായി ഓടിനടക്കുന്നവരുടേയും തിരക്കാണ്.
ngo union
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here