രഞ്ജി ട്രോഫി ; കേരളത്തെ ജലജ് സക്സേന നയിക്കും

രഞ്ജി ട്രോഫിയില്‍ ഇനി കേരളത്തെ ജലജ് സക്സേനയെ നയിക്കും. സീസണില്‍ കേരളത്തിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സച്ചിന്‍ ബേബിയെ മാറ്റുകയായിരുന്നു. സച്ചിന്‍ ബേബിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സെമി ഫൈനലിലെത്തിയ കേരളം ഇത്തവണ തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. ഇത് മറികടക്കാനാണ് ക്യാപ്റ്റനെ മാറ്റി പരീക്ഷണത്തിനൊരങ്ങുന്നത്.
ആന്ധ്രാ പ്രദേശിനെതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഓന്‍ഗോളില്‍ 27 മുതല്‍ 30 വരെ നടക്കുന്ന മത്സരം കേരളത്തിന് നിര്‍ണായകമാണ്. എലൈറ്റ് എബി ഗ്രൂപ്പില്‍ നിന്നും സിഡി ഗ്രൂപ്പിലേക്ക് കേരളം തരംതാഴ്ത്തപ്പെട്ടേക്കാം. ഇത് ഒഴിവാക്കാന്‍ മികച്ച പ്രകടനം അനിവാര്യമാണ്. കഴിഞ്ഞ സീസണില്‍ ജലജ് സക്സേന ഓള്‍റൗണ്ട് പ്രകടനം നടത്തിയിരുന്നു. ഇത്തവണ ബൗളിംഗില്‍ മാത്രമാണ് താരം തിളങ്ങിയത്.
Story Highlights- Ranji Trophy; Jalaj Saxena will lead Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here