Advertisement

ലോകത്ത് ശക്തരായ രാജ്യങ്ങളില്‍ സൗദി അറേബ്യക്ക് പത്താം സ്ഥാനം

January 22, 2020
2 minutes Read

ലോകത്ത് ശക്തരായ രാജ്യങ്ങളില്‍ സൗദി അറേബ്യക്ക് പത്താം സ്ഥാനം. അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഏറ്റവും വലിയ കരുത്തുളള രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനമാണ് സൗദിഅറേബ്യക്കുളളത്. യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയ പട്ടികയിലാണ് സൗദിയുടെ നേട്ടം.

അന്താരാഷ്ട്ര സ്വാധീനം, സാമ്പത്തിക, സൈനിക, വിഭവ ശ്രോതസുകള്‍, ആഗോള സാമ്പത്തിക സഹായം തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടികയിലാണ് സൗദി അറേബ്യ രാജ്യന്തര തലത്തില്‍ പത്താം സ്ഥാനം നേടിയത്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലെ ശക്തമായ സാന്നിധ്യം, ക്രൂഡ് ഓയില്‍ കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന ഒപെക് സ്ഥാപക അംഗം എന്നീ നിലകളിലും സൗദിയുടെ സ്ഥാനം മികച്ചതാണ്.

ആഗോള തലത്തില്‍ 20,000 പ്രഗത്ഭരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങളാണ് പട്ടികയില്‍ ആദ്യ സ്ഥാനം നേടിയത്. കാനഡ, തുര്‍ക്കി, യുഎഇ, ഇന്ത്യ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സൗദി അറേബ്യക്ക് പിന്നിലാണ്.

Story Highlights-  Saudi Arabia ranks 10th most powerful country in the world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top