Advertisement

വിവാദ ചോദ്യങ്ങൾ ഒഴിവാക്കി കൊണ്ടുള്ള സെൻസസ് ചോദ്യാവലി പുറത്തിറക്കി

January 22, 2020
0 minutes Read

സെൻസെസ് നടപടികളുടെ ഭാഗമായി വിവാദ ചോദ്യങ്ങൾ ഒഴിവാക്കികൊണ്ടുള്ള 34 ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലി പുറത്ത്. സംസ്ഥാന സർക്കാർ നിർദേശിച്ച രണ്ട് ചോദ്യങ്ങൾ ചോദ്യാവലിയിൽ നിന്ന് ഒഴിവാക്കി. ഈ വർഷം ഏപ്രിൽ മാസത്തിലാണ് സെൻസസ് നടപടി ക്രമങ്ങൾ ആരംഭിക്കുക.

ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മാതാപിതാക്കളുടെ ജനനസ്ഥലം, ജനനതീയതി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതില്ല എന്ന് ജനങ്ങളോട് ആവശ്യപ്പെടാൻ മന്ത്രി സഭാ യോഗത്തിൽ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ഇത് സംബന്ധിച്ച് അംഗീകാരം നൽകികൊണ്ട് പ്രകാസ് ജാവേദ്ക്കറാണ് ഇക്കാര്യം അറിയിച്ചത്.

വീട്ടുടമയുടെ പേര്, ലിംഗം, വിഭാഗം, മൊബൈൽ നമ്പർ എന്നിവ മാത്രമേ വ്യക്തിഗത വിവരങ്ങളായി ചോദ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളു. മറ്റുള്ളവ വീട്ടിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. എന്നാൽ, കേന്ദ്രസർക്കാർ പുറത്തിറക്കിയ എൻപിആർ ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനത്തീയതി, ജനനസ്ഥലം, പൗരത്വം, നിലവിലെ വിലാസത്തിൽ താമസിച്ച കാലയളവ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top