Advertisement

സിഐടിയു 16ാം അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈയില്‍ തുടക്കമായി

January 23, 2020
2 minutes Read

സിഐടിയു 16ാം അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈയില്‍ തുടക്കമായി. പ്രതിനിധിസമ്മേളനത്തിന് തുടക്കംകുറിച്ച് സിഐടിയു പ്രസിഡന്റ് കെ ഹേമലത സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. റോയപ്പേട്ട വൈഎംസിഎ മൈതാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദി (മുഹമ്മദ് അമീന്‍ നഗര്‍)യിലാണ് അഞ്ച് ദിവസം നീളുന്ന സമ്മേളനം നടക്കുന്നത്. സിഐടിയു രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിലാണ് സമ്മേളനം എന്ന പ്രത്യേകതയും ഇത്തവണത്തെ സമ്മേളനത്തിനുണ്ട്. 60 ലക്ഷം അംഗങ്ങളെ പ്രതിനിധികരിച്ച് 2000 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 735 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

കീഴ് വെണ്‍മണി, ചിന്നയംപാളയം ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ രക്തസാക്ഷി മണ്ഡപങ്ങലില്‍ നിന്ന് ദീപശിഖാ ജാഥകള്‍ ഇന്ന് സമ്മേളന നഗരിയിലെത്തി. തുടര്‍ന്ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡബ്ല്യുഎഫ്ടിയു പ്രസിഡന്റ് മാണ്‍ഡില്‍ മൈക്കിള്‍ മക്വായിബ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും തുടര്‍ന്ന് ട്രഷറര്‍ എം എല്‍ മാല്‍ക്കോട്ടിയ കണക്കും അവതരിപ്പിക്കും. അഞ്ച് ദിവസം നീളുന്ന സമ്മേളനം തൊഴിലാളി റാലിയോടെയാണ് അവസാനിക്കുക.

 

Story Highlights-  16th All India Conference of the CITU,  Chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top