ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണപ്പറക്കലിന് വ്യോമമിത്ര എന്ന സ്ത്രീ സ്പേയ്സ് റോബോട്ട്

ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണപ്പറക്കലിന് സ്ത്രീ സ്പേയ്സ് റോബോട്ട്. ബഹിരാകാശ യാത്രികര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാനും ഗഗന്‍യാന്‍ യാത്രയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമാണ് വ്യോമമിത്ര എന്ന് പേരിട്ടിരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ ഉപയോഗിച്ചുള്ള പരീക്ഷണം. ഈ വര്‍ഷം അവസാനം നടക്കുന്ന ആദ്യപരീക്ഷണത്തില്‍ ബഹിരാകാശത്തേക്ക് പറക്കുക ഒരു സ്ത്രീ റോബോട്ട് ആയിരിക്കുമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് വ്യോമമിത്ര എന്ന ഹ്യൂമനോയ്ഡിനെ വികസിപ്പിച്ചത്. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ആധുനികമായ സ്പേയ്സ് റോബോട്ട് ആയിരിക്കുമിതെന്ന് അധികൃതര്‍ പറഞ്ഞു. ഭൂമിയില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും വ്യോമമിത്രയ്ക്ക് കഴിയും. മനുഷ്യരൂപത്തിലുള്ള റോബോട്ടിന് ചലിക്കാന്‍ കഴിയുമെങ്കിലും കാലുകളുണ്ടാകില്ല. ബഹിരാകാശത്തെ അവസ്ഥയെ സൂക്ഷ്മമായി നിരീക്ഷിക്കാനും വിശകലനംചെയ്യാനും കഴിയുമെന്ന പ്രത്യേകതയും വ്യോമമിത്രയ്ക്ക് ഉണ്ട്. പരീക്ഷണയാത്രയില്‍ ബഹിരാകാശവാഹനത്തിന്റെ സ്വിച്ച് പാനല്‍ പ്രവര്‍ത്തിപ്പിക്കുന്നതും വ്യോമമിത്രയായിരിക്കും.
ബംഗളൂരുവില്‍ നടന്നസിമ്പോസിയത്തില്‍ വ്യോമമിത്രയെ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. 2022 ല്‍ രണ്ട് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായുള്ള ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇവര്‍ക്കായുള്ള പരിശീലനം റഷ്യയില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Story Highlights- female space robot, Vayamitra, testing the Gaganyan, isro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here