Advertisement

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി നിയമസഭാ സ്പീക്കര്‍

January 23, 2020
Google News 0 minutes Read

നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വ്യത്യസ്ഥ അഭിപ്രായമുണ്ടെങ്കില്‍ എഴുതി അറിയിക്കേണ്ടത് സ്പീക്കറെയായിരുന്നെന്ന് പി ശ്രീരാമകൃഷ്ണന്‍ പൊന്നാനിയില്‍ പറഞ്ഞു.

വിനയത്തോടെയെന്ന് ഓര്‍മപ്പെടുത്തി കൊണ്ടായിരുന്നു സ്പീക്കറുടെ മറുപടി. ചട്ടം റദ്ദാക്കാനോ, ഭേദഗതിക്കോ അധികാരം സ്പീക്കര്‍ക്ക് ഉണ്ട്. എഴുതി അറിയിക്കാതെ ചട്ടം ലംഘിച്ചു, ചട്ടലംഘനം അനുവദിക്കില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ചട്ടലംഘനം നടത്തുന്നത് ഗവര്‍ണറാണെന്നും നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വം മുഖ്യമന്ത്രിക്കാണ്. ചില പ്രത്യേക തരം അധികാരം നല്‍കിയിട്ടുണ്ടെന്ന് ചില ആളുകള്‍ തെറ്റി ധരിച്ചിരിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here