Advertisement

‘ഇവനെ തീർത്തിട്ടേ ഞാൻ പോകൂ’; കട്ടക്കലിപ്പിൽ പൃഥ്വിയും ബിജു മേനോനും; ‘അയ്യപ്പനും കോശിയും’ ട്രെയിലർ

January 23, 2020
2 minutes Read

‘അയ്യപ്പനും കോശിയും’ സിനിമാ ട്രെയിലറിൽ കട്ടക്കലിപ്പുമായി പൃഥ്വിരാജും ബിജു മേനോനും. രണ്ട് പേരും ശത്രുക്കളായാണ് ചിത്രത്തിലെത്തുന്നത്. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, നിവിൻ പോളി, ടൊവീനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് സമൂഹ മാധ്യമത്തിലൂടെ ട്രെയിലർ പുറത്തിറക്കി.

Read Also: സ്വവർഗ പ്രണയത്തിന്റെ കഥ പറഞ്ഞ് ആയുഷ്മാൻ ഖുറാനയുടെ പുതിയ സിനിമ; ട്രെയിലർ ശ്രദ്ധ നേടുന്നു

അനാർക്കലിക്ക് ശേഷം സച്ചി, പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും തിരക്കഥാകൃത്തായ സച്ചി തന്നെയാണ് സംവിധാനം ചെയ്യുന്നത്. അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായി വ്യത്യസ്ത ലുക്കിൽ ബിജു മേനോനും പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് പോന്ന ഹവീൽദാർ കോശിയായി പൃഥ്വിയുമെത്തുന്ന ചിത്രത്തിൽ രഞ്ജിത്ത് പൃഥ്വിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നാല് വർഷത്തിന് ശേഷം സച്ചി ഒരുക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജൻ, സാബു മോൻ തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകൻ രഞ്ജിത്തിന്റെ നിർമാണ- വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്‌സാണ് നിർമാണം. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, ക്യാമറ- സുദീപ് ഇളമൺ. പാലക്കാടും അട്ടപ്പാടിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

 

 

 

ayyappanum koshiyum, pritviraj, biju menon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top