മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചതിന് പിന്നില്‍ ജോലി ലഭിക്കാത്തതിലെ നിരാശ: പൊലീസ്

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് വച്ച സംഭവത്തില്‍ പിടിയിലായ ആദിത്യ റാവുവിനെതിരെ രണ്ട് കേസുകള്‍ ചുമത്തി കര്‍ണാടക പൊലീസ്. ജോലി ലഭിക്കാത്തതിലെ നിരാശയാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ആദിത്യ റാവുവിനെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എഞ്ചിനീയറിംഗിലും എംബിഎയിലും ബിരുധദാരിയായ ആദിത്യ റാവുവിന് ബംഗളൂരു വിമാനത്താവളത്തില്‍ ജോലി ലഭിക്കാത്തതിലെ നിരാശയിലാണ് മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വയ്ക്കാന്‍ തീരുമാനിച്ചത്.
ഇയാള്‍ക്ക് മറ്റ് സംഘടനകളുമായി ബന്ധമോ ബോംബ് നിര്‍മാണത്തില്‍ മറ്റാരുടെയും സഹാമോ ലഭിച്ചതായി വിവരമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ പി എസ് ഹര്‍ഷ പറഞ്ഞു. സ്‌ഫോടന വസ്തു നിയന്ത്രണ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദിത്യ റാവുവിനെതിരെ കേസെടുത്തിരിക്കുന്നത്. ബംഗളൂരു വിമാനത്താവളത്തില്‍ 25,000 രൂപയുടെ ജോലി രേഖകളുടെ അഭാവത്തില്‍ നിഷേധിച്ചിരുന്നു. ഇതിന് പ്രതികാരമായി 2018 ല്‍ രണ്ടുതവണ ബംഗളൂര്‍വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കിയിരുന്നു.
ഭീഷണി സന്ദേശങ്ങളുടെ പേരില്‍ ആദിത്യ റാവു 11 മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. യോഗ്യതയ്ക്ക് അനുസരിച്ച ജോലി നേടാനായില്ല എന്ന നിരാശയാണ് ആദിത്യയുടെ പ്രകോപനം. ഇയാള്‍ക്കെതിരെ വിശദമായി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
Story Highlights: mangalore bomb, mangaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here