‘മാധ്യമങ്ങളുടെ ചോദ്യം മോഹനന് മനസിലായിട്ടുണ്ടാകില്ല’ പിന്തുണയുമായി ഇ പി ജയരാജൻ

യുഎപിഎ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. അലൻ ശുഹൈബിനും താഹ ഫസലിനുമെതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറയാൻ സാധ്യതയില്ലെന്നും ജയരാജൻ പറഞ്ഞു. ചിലപ്പോൾ മാധ്യമങ്ങളുടെ ചോദ്യം മോഹനന് മനസിലായിട്ടുണ്ടാവില്ല. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഇല്ലെന്നും ജയരാജൻ പറഞ്ഞു.
അതിനിടെ പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പറഞ്ഞ് പി മോഹനൻ രംഗത്തെത്തി. യുഎപിഎ പ്രശ്നത്തിൽ സർക്കാരിനും പാർട്ടിക്കും ഒരേ അഭിപ്രായമാണ്. തന്റെ വാക്കുകൾ വളച്ചൊടിച്ച് വിവാദം സൃഷ്ടിക്കാനുള്ള ചില മാധ്യമങ്ങളുടെ താത്പര്യം എല്ലാവരും മനസിലാക്കണമെന്നും മോഹനൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. യുഎപിഎ കേസിൽ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മോഹനൻ രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here