കൊച്ചിയിൽ സിഗരറ്റ് വേട്ട; പതിനായിരത്തിൽ അധികം വ്യാജ സിഗരറ്റ് പാക്കറ്റുകൾ പിടിച്ചെടുത്തു

കൊച്ചിയിൽ വ്യാജ സിഗരറ്റ് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരത്തിൽ അധികം  സിഗരറ്റ് പാക്കറ്റുകൾ എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ചൈനയിൽ നിർമിച്ച് ശ്രീലങ്ക വഴി കേരളത്തിൽ എത്തിച്ച വ്യാജ സിഗരറ്റുകളാണ് എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധയിലാണ് 10000 ൽ അധികം സിഗരറ്റ് പാക്കറ്റുകൾ പിടിച്ചെടുത്തത്. സ്‌കൂൾ കോളേജ് പരിസരങ്ങളിലും ലേഡീസ് ഹോസ്റ്റലുകൾക്ക് സമീപത്തുമാണ് പ്രധാനമായും വ്യാജ സിഗരറ്റ് വിൽപന നടന്നിരുന്നത്. അനധികൃത ഗോഡൗണുകളിലും സ്വകാര്യ വ്യക്തികളുടെ വീടുകളിലുമായാണ് സിഗരറ്റുകൾ സൂക്ഷിച്ചിരുന്നത്.

വ്യാജ സിഗരറ്റുകൾ വിൽപന നടത്തിയിരുന്ന കടയുടമകളിൽ നിന്ന് എക്‌സൈസ് പിഴയീടാക്കി. വ്യാജ സിഗരറ്റുകളുടെ വിൽപന നഗരത്തിൽ വർധിച്ച് വരുന്ന സാഹചര്യത്തിൽ പരിശോധന തുടരാനാണ് എക്‌സൈസിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top