Advertisement

അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ കസ്റ്റഡിയിൽ

January 23, 2020
Google News 0 minutes Read

അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലം ജില്ലയിലെ ഏരൂരിലാണ് സംഭവം.

അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒൻപത് വയസുകാരിയായ മകളെ വീടുനുള്ളിലേക്ക് വിളിച്ചു വരുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

സ്‌കൂളിൽ എത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വിവരം സഹപാഠികളോട് പറയുകയും തുടർന്ന് അധ്യാപകരെ വിവരം അറിയിക്കുകയുമായിരുന്നു. സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന്, ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ വിശദമായ കൗൺസിലിംഗ് നടത്തിയ ശേഷം കേസ് ഏരൂർ പൊലീസിന് കൈമാറുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here