Advertisement

എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐഎസ്ഒ സർട്ടിഫിക്കറ്റ്; തൃശൂരിന് റെക്കോർഡ് നേട്ടം

January 23, 2020
Google News 1 minute Read

എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ് ഇനി തൃശ്ശൂരിന് സ്വന്തം. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകൾക്കും ഗുണനിലവാര മേന്മയുടെ അന്താരാഷ്ട്ര സൂചികയായ ഐഎസ്ഒ – 9001 : 2015 സർട്ടിഫിക്കേഷൻ കിട്ടിക്കഴിഞ്ഞു. ഈ അഭിമാന നേട്ടത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തൃശൂർ ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ നിർവഹിക്കും.

തൃശ്ശൂര്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും സമ്പൂർണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി മികച്ച സേവനങ്ങൾ നൽകുക, വികസന പദ്ധതികൾ സുതാര്യവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, പഞ്ചായത്തുകളുടെ പുരോഗതി ഉറപ്പുവരുത്തുക, ജനസൗഹൃദമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഈ നേട്ടം കൈവരിച്ചത്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം എന്ന നേട്ടവും ആദ്യം കൈവരിച്ചത് തൃശൂർ ജില്ലയായിരുന്നു. ഇരിപ്പിട സൗകര്യം, ശീതീകരിച്ച മുറികൾ, കുടിവെള്ളം, ടിവി സംവിധാനങ്ങൾ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഐഎസ്ഒ നിലാവരത്തിലെത്തിയത്.

പഴയകാല രേഖകൾ തരം തിരിച്ച് ക്രമപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള റെക്കോഡ് റൂം എല്ലാ ഗ്രാമപഞ്ചായത്തിലുമുണ്ട്. നിമിഷങ്ങൾക്കുള്ളിൽ ഇതിൽ നിന്ന് ആവശ്യമുള്ള രേഖകൾ കണ്ടെത്താമെന്നതാണ് പ്രത്യേകത. കൂടാതെ എല്ലായിടത്തും വിവിധ സേവനങ്ങൾ കമ്പ്യൂട്ടർവത്ക്കരിച്ചിട്ടുണ്ട്. tax.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വസ്തുനികുതി അടക്കാനുള്ള സംവിധാനവുമുണ്ട്. പഞ്ചായത്തുകളിൽ നൽകിയ അപേക്ഷകളുടെ സ്ഥിതിവിവരങ്ങൾ ജനങ്ങൾക്കറിയാനായി എസ്എംഎസ് സംവിധാനവും പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഹരിതചട്ടം പാലിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Story Highlights: ISO Certificate, Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here