Advertisement

കോതമംഗലം പള്ളിത്തര്‍ക്കം: വിധി നടപ്പാക്കുന്നതിന് ധൃതി വേണ്ടതില്ലെന്ന് ഹൈക്കോടതി

January 23, 2020
1 minute Read

കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ കോടതിവിധി നടപ്പാക്കുന്നതിന് ധൃതി വേണ്ടതില്ലെന്ന് ഹൈക്കോടതി. ആരുടെയും പക്ഷം പിടിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

കോടതിയലക്ഷ്യ ഹര്‍ജി അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. യാക്കോബായ വിഭാഗത്തിന്റെ റിവ്യൂ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്നലെയായിരുന്നു ഇതിന്റെ കാലാവധി അവസാനിച്ചത്.

വിധി നടത്തിപ്പിന് ആവശ്യമായ ഇടപെടലുകളോ, നടപടികളോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ് വികാരി തോമസ് പോള്‍ റമ്പാന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പറയുന്നു. ഇത് പരിഗണിക്കുന്ന വേളയില്‍ വിധി നടപ്പാക്കുന്നതിന് ക്രമസമാധാന പ്രശ്‌നമുണ്ടെന്നും വിധി നടത്തിപ്പിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Story highlights: Kothamangalam church, kerala high court


										
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top