Advertisement

‘കെപിസിസി ഭാരവാഹിപട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കും’: മുല്ലപ്പള്ളി രാമചന്ദ്രൻ

January 23, 2020
Google News 0 minutes Read

കെപിസിസി ഭാരവാഹിപട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ ആദ്യം പ്രഖ്യാപിക്കും. വർക്കിങ് പ്രസിഡന്റുമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. അന്തിമപട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഒരാൾക്ക് ഒരു പദവി എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. ജനപ്രതിനിധികൾ കഴിവുള്ളവരാണ്. അവരുടെ സമയമാണ് പ്രശ്‌നം. മുഴുവൻ സമയപ്രവർത്തകരെയാണ് വേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

നാൽപതോളം പേർ അടങ്ങുന്ന ഭാഗികപട്ടികയാണ് ഹൈക്കമാൻഡിന് സമർപ്പിച്ചിരിക്കുന്നത്. ജംബോ പട്ടിക പറ്റില്ലെന്ന നിലപാട് ഹൈക്കമാൻഡ് കടുപ്പിച്ചതും ഗ്രൂപ്പ് നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതുമാണ് ഭാഗിക പട്ടിക സമർപ്പിക്കാൻ കാരണം. അതേസമയം, ഭാരവാഹിത്വം വേണ്ടെന്ന് ടി എൻ പ്രതാപനും, എ പി അനിൽ കുമാറും, വി ഡി സതീശനും ഹൈക്കമാൻഡിനെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here