വീണ്ടും ഗസ്‌നവി ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി പാകിസ്താൻ

ഇന്ത്യ- പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി പാകിസ്താൻ. 290 കിലോമീറ്റർ പരിധി ശേഷിയുള്ള ഗസ്‌നവി ബാലിസ്റ്റിക് മിസൈലാണ്
പുതിയ ആയുധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്താൻ പരീക്ഷിച്ചത്. ഇത് രണ്ടാം തവണയാണ് പാകിസ്താൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നത്.
യുദ്ധത്തിനായി സൈനികരെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതെന്ന് ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
പരീക്ഷണം വിജയകരമായതിനു പിന്നാലെ പ്രസിഡന്റ് ആരിഫ് അൽവി, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സൈന്യത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here