പന്തീരാങ്കാവ് യുഎപിഎ കേസ്: മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലനെയും താഹയെയും പാര്‍ട്ടി ഇതുവരെ പുറത്താക്കിയിട്ടില്ല. പാര്‍ട്ടി ഈ വിഷയത്തില്‍ അന്വേഷണം നടത്തുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ അലന്റെയും താഹയുടെയും നിലപാട് അറിയാന്‍ സാധിച്ചിട്ടില്ലെന്നും പി മോഹനന്‍ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നത് പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്. അലന്റെയും താഹയുടെയും കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ ഗൗരവതരമാണ്. അവരുടെ പരാതികള്‍ പരിഹരിക്കാന്‍ സിപിഐഎം മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ അന്വേഷണം നടക്കുകയാണ്. അന്തിമ നിലപാടില്‍ എത്തിയിട്ടില്ല.
പാര്‍ട്ടി നടപടിയെടുക്കണമെങ്കില്‍ അലന്റെയും താഹയുടെയും വിശദീകരണം കൂടി ലഭിക്കണം. ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ഇതുവരെ വിശദീകരണം ലഭ്യമായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. യുഎപിഎ കേസുകള്‍ക്ക് എതിരാണ് പാര്‍ട്ടിയെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
Story Highlights: Pantheerankavu UPA case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here