Advertisement

ഡല്‍ഹിയില്‍ ഇത്തവണ ത്രികോണ മത്സരം ; താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് രാഷ്ട്രീയപാര്‍ട്ടികള്‍

January 23, 2020
1 minute Read

ഡല്‍ഹിയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് രാഷ്ട്രീയപാര്‍ട്ടികള്‍. 40 പേരുടെ പട്ടികയാണ് കോണ്‍ഗ്രസും ,ബിജെപിയും, ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍

ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ ഡല്‍ഹി വേദിയാകുന്നത്. പ്രാദേശിക വിഷയങ്ങള്‍ ഊന്നിയാണ് തെരഞ്ഞെടുപ്പ് പ്രചരണം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടി ജനവിധിതേടുന്നത്.അധികാരത്തില്‍ വന്നാല്‍ ജനക്ഷേമ പദ്ധതികള്‍ തുടരുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണി പറഞ്ഞാണ് ബിജെപിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ,കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, സ്മൃതി ഇറാനി തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ പ്രചരണത്തിനിറങ്ങും.അമിത് ഷായില്‍ നിന്നും പാര്‍ട്ടി അധ്യക്ഷ പദവി ജെപി നദ്ദ ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണ്. അന്തരീക്ഷ മലിനീകരണവും, മാലിന്യ പ്രശ്‌നം, സ്ത്രീ സുരക്ഷ എന്നിവയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. സോണിയ ഗാന്ധി ,രാഹുല്‍ ഗാന്ധി തുടങ്ങിയവരാണ് കോണ്‍ഗ്രസിന്റ താര പ്രചാരകരുടെ പട്ടികയിലുള്ളത്. മൂന്ന് പാര്‍ട്ടികളും പ്രകടന പത്രിക പുറത്തിറക്കിയിട്ടില്ല.

Story Highlights-

Triangular competition in Delhi, delhi elections 2020,  celebrity propagandists
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top