എട്ട് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം കണ്ണനല്ലൂരില്‍ എട്ട് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് തന്റെ രഹസ്യഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ സ്പര്‍ശിച്ചു എന്ന് എട്ട് വയസുകാരിയായ കുട്ടി കൂട്ടുകാരോട് പറഞ്ഞ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയുകയായിരുന്നു.
ചൈല്‍ഡ് ലൈനാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പ്രതി പ്രദേശത്തെ ബിജെപിയുടെയും ബിഎംഎസിന്റെയും നേതാവാണ്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലുള്ള കുട്ടിയുടെ വിശദമായ മൊഴി പൊലീസ് നാളെ രേഖപ്പെടുത്തും.
Story Highlights- daughter raped, Police arrest BJP leader, kollam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here