ധനരാജിന്റെ കുടുംബത്തിന് സഹായവുമായി ഗോകുലം കേരള എഫ്സി

കാലുകളില്‍ ബൂട്ട് അണിഞ്ഞ് ഗ്യാലറിയിലെ കാണികളെ ത്രസിപ്പിച്ച് അകാലത്തില്‍ പൊലിഞ്ഞ ധനരാജിന്റെ കുടുംബത്തിനായി ഗോകുലം കേരള എഫ്സിയുടെ സഹായം. ഈമാസം 26 ന് ചര്‍ച്ചില്‍ ബ്രദേര്സിനെതിരെയുള്ള മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുടുംബത്തിന് നല്‍കും. കോഴിക്കോട് ഇഎംഎസ് സറ്റേഡിയത്തിലാണ് മത്സരം.
വീറും വാശിയും നിറഞ്ഞ ഐ ലീഗിലെ അടുത്ത മത്സരം കാണാന്‍ ഫുട്ബോള്‍ ആരാധകരെ ക്ഷണിക്കുകയാണ് ഗോകുലം താരങ്ങള്‍. മൈതാനങ്ങളെ തന്റെ കാലുകളിലൂടെ ത്രസിപ്പിച്ച, അതേ മൈതാനത്തില്‍ സെവന്‍സ് മത്സരത്തിനിടെ വീണ് മരിച്ച ധനരാജെന്ന അവരുടെ സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഇവര്‍ ബൂട്ട് അണിയുന്നത്.
26 ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കാണാന്‍ ധനരാജിന്റെ കുടുംബവും ഗ്യാലറിയില്‍ ഉണ്ടാകും. പതിവ് കളികളില്‍ നിന്ന് വ്യത്യസ്ഥമായി ഈ മത്സരത്തില്‍ കോംപ്ലിമെന്ററി ടിക്കറ്റുകളുണ്ടാകില്ല. പകരം ആ ടിക്കറ്റുകൂടി പണം നല്കി വാങ്ങുന്ന തരത്തിലാണ് ക്രമീകരണം.
Story Highlights: Gokulam kerala fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here