മഴവിൽ ക്യാമ്പിലെ കായിക താരങ്ങൾക്ക് ‘ബറ്റാലിയയുടെ’ സ്നേഹോപഹാരം

ഗോകുലം കേരള എഫ് സിയും, യൂണിറ്റി എഫ് സിയും സംയുക്തമായി ഭിന്നശേഷി കുട്ടികൾക്ക് സൗജന്യമായി നടത്തുന്ന മഴവിൽ കായിക ക്യാമ്പിലേക്ക് അമ്പതോളം ഷോർട്സും, ഷിൻ ഗർഡുകളും നൽകി ആരാധക കൂട്ടായ്മയായ ബറ്റാലിയ മാതൃകയായി.
ഗോകുലം കേരള fc യുടെ ഔദ്യോഗിക ആരാധക സംഘടനയുടെ ബറ്റാലിയ ഭാരവാഹികൾ നേരിട്ടത്തിയാണ് സ്നേഹോപഹാരം നൽകിയത്.ഈ പരിപാടിയുടെ ഉദ്ഘാടനം മുൻ മോഹൻ ബഗാൻ താരം വാഹിദ് സാലി നിർവഹിച്ചു.
ഒരിക്കലും വീടുകളിൽ ഒതുങ്ങി കൂടേണ്ടവർ അല്ല ഈ കുട്ടികൾ എന്ന് മനസ്സിലാക്കി അവർക്ക് ആവിശ്യമായ കായിക ക്യാമ്പ് കൊടുക്കാൻ മുന്നോട്ട് വന്ന ഗോകുലം കേരളയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകുന്ന രീതിയിൽ ആണ് ബറ്റാലിയ ഈ പരിപാടി സംഘടിപ്പിച്ചത്.
Story Highlights :‘Batalia’ provides sports equipment to children at Mazhavil Camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here