IPL 2025 റെക്കോർഡ് വേഗത്തിൽ ടിക്കറ്റ് വിൽപ്പന: ചെന്നൈ- മുംബൈ പോരിന് ടിക്കറ്റുകൾ ഒരു മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞു

മാർച്ച് 22ന് ആണ് ഐപിഎലിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. എന്നാൽ ആരാധകർ കൂടുതൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് ഐപിഎൽ സീസണിലെ രണ്ടാം ദിവസത്തെ മാച്ചിനായാണ്. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും കൊമ്പുകോർക്കുന്ന പോര് ക്രിക്കറ്റ് ആരാധകർക്ക് മിസ് ചെയ്യാനാവില്ല. ഇത്തവണത്തെ ആദ്യ ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ് പോരിന്റെ ടിക്കറ്റ് വിതരണം ഇന്ന് മുതൽ ആരംഭിച്ചു.
എന്നാൽ റെക്കോർഡ് വേഗത്തിലാണ് ടിക്കറ്റ് വിൽപ്പന നടന്നത്. ചെന്നൈസൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ ടിക്കറ്റുകൾ റെക്കോർഡ് വേഗത്തിൽ വിറ്റഴിഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ടിക്കറ്റ് വിറ്റഴിഞ്ഞു. ഞായറാഴ്ച്ച ചെന്നൈയിലാണ് മത്സരം.
ചെന്നൈ സൂപ്പർ കിങ്സിന്റെ തട്ടകത്തിലാണ് സീസണിലെ ആദ്യ എൽ ക്ലാസിക്കോ. മാർച്ച് 23ന് ആണ് മത്സരം. സി,ഡി,ഇ ലോവറിലെ ടിക്കറ്റ് നിരക്ക് 1700 രൂപയാണ്. ഐജെകെ അപ്പറിലെ ടിക്കറ്റ് നിരക്ക് 2500 രൂപ. ഐജെകെ ലോവറിലെ ടിക്കറ്റ് നിരക്ക് 4000 രൂപ. സിഡിഇ അപ്പറിലെ ടിക്കറ്റ് നിരക്ക് 3500 രൂപ. കെഎംകെ ടെറസിലെ ഒരു ടിക്കറ്റിന് 7,500 രൂപയാണ് വില. എന്നാൽ ടിക്കറ്റ് പൊതുജനങ്ങൾക്ക് മുൻപിൽ വിൽപ്പനയ്ക്ക് വയ്ക്കില്ല.
ആറാം ഐപിഎൽ കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്സ് ഇറങ്ങുന്നത്. മാർച്ച് 23ലെ മത്സരം കഴിഞ്ഞാൽ മാർച്ച് 28ന് ആർസിബിക്ക് എതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം. പിന്നാലെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെയാണ് സിഎസ്കെ നേരിടുക. മാർച്ച് 30ന് ആണ് രാജസ്ഥാൻ റോയൽസിന് എതിരായ മത്സരം.
ആരാധകർക്ക് വേണ്ടി സിഎസ്കെയും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും ചേർന്ന് ചെപ്പോക്കിലേക്ക് സൗജന്യമായി ബസ് സർവീസ് നടത്തുന്നുണ്ട്. മത്സരം കഴിഞ്ഞതിന് ശേഷവും ആരാധകരെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനും ബസുകൾ തയ്യാറായി നിൽക്കുന്നുണ്ടാവും.
Story Highlights : IPL 2025 Record Sale for Tickets CSK Mumbai Match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here