Advertisement

ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം; സൂപ്പര്‍ ഫാബ് ലാബ് കേരളത്തിലും സജ്ജമാകുന്നു

January 24, 2020
1 minute Read

ഹാര്‍ഡ്‌വെയര്‍ മേഖലയ്ക്ക് വമ്പന്‍ കുതിച്ചുചാട്ടം നല്‍കുന്ന സൂപ്പര്‍ ഫാബ് ലാബ് കേരളത്തിലും സജ്ജമാകുന്നു. കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ് കോംപ്ലക്‌സിലാണ് ഫാബ് ലാബ് പ്രവര്‍ത്തനത്തിനായി ഒരുങ്ങിയത്. ലോകത്തെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യുമായി ചേര്‍ന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ലാബ് ആരംഭിക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് എംഐടി നിര്‍മിക്കുന്ന ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബാണ് ഇത്.

ആഗോളനിലവാരത്തിനൊപ്പം നില്‍ക്കുന്ന ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയും നിര്‍മാണ സൗകര്യങ്ങളുമാണ് സൂപ്പര്‍ ഫാബ് ലാബില്‍ ഒരുങ്ങുക. സൂക്ഷ്മമായി അളവുകള്‍ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍ രൂപകല്പനയ്ക്കും, നിര്‍മാണത്തിനും പരിശോധനയ്ക്കുമുള്ള ഉപകരണങ്ങള്‍, കാര്‍ബണ്‍ ഫൈബറുകള്‍, ലോഹങ്ങള്‍, കോമ്പസിറ്റുകള്‍ എന്നിവയില്‍ ആദ്യമാതൃകകള്‍ നിര്‍മിക്കുന്നതിനുളള ഉപകരണങ്ങള്‍ എന്നിവയുടെ അതിവൈദഗ്ദ്യമുള്ള ഒരുകൂട്ടം ഉപകരണങ്ങളാണ് സൂപ്പര്‍ ഫാബ് ലാബില്‍ അധികമായി ഉള്‍പ്പെട്ടിട്ടുളളത്.

തിരുവനന്തപുരത്തും കളമശേരിയിലും ഇപ്പോള്‍ത്തന്നെ രണ്ടു ഫാബ്‌ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല എന്‍ജിനീയറിംഗ് കോളജുകളിലായി ഇരുപത് മിനി ഫാബ്‌ലാബുകളുമുണ്ട്. സീവേജ് വൃത്തിയാക്കുന്നതിന് രൂപപ്പെടുത്തിയ ബന്‍ഡിക്കൂട്ട് റോബോട്ട് രൂപകല്‍പ്പന ചെയ്തതും ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ടൂണ രൂപകല്‍പ്പന ചെയ്തതും ഫാബ് ലാബുകള്‍ കൂടി ഉപയോഗപ്പെടുത്തിയായിരുന്നു. ആധുനിക നിര്‍മാണ ശേഷി, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കാവശ്യമായ നൂതന സാങ്കേതിക സഹായം, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിജ്ഞാനം എന്നിവ വര്‍ധിപ്പിക്കുന്നതിനുതകുന്ന വേദിയായി സൂപ്പര്‍ ഫാബ് ലാബുകള്‍ മാറും.


Story Highlights: Super Fab Lab,  Kerala 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top