വളർച്ചാ നിരക്കിൽ ഇന്ത്യ നേരിടുന്ന പ്രതിസന്ധി താത്ക്കാലികമെന്ന് ഐഎംഎഫ് അധ്യക്ഷ

വളർച്ചാ നിരക്കിൽ ഇന്ത്യ നേരിടുന്ന പ്രതിസന്ധി താത്ക്കാലികമെന്ന് ഐഎംഎഫ് അധ്യക്ഷ ക്രിസ്റ്റലീന ജോർജീവിയ. വരുംവർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് മെച്ചപ്പെടാനുള്ള സാധ്യതകളുണ്ടെന്നും സ്വിറ്റ്‌സർലന്റിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കിസ്റ്റലീന ജോർജീവിയ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ വേൾഡ് എക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതിനേക്കാൾ ഉപരിയായി ആഗോള സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെട്ടിട്ടുള്ളതായും യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ വന്ന ഇളവ് സാമ്പത്തിക അന്തരീക്ഷത്തെ അനുകൂലമായി ബാധിച്ചതായും ക്രിസ്റ്റലീന ജോർജീവിയ കൂട്ടിച്ചേർത്തു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രതീക്ഷിത വളർച്ചാനിരക്കുകൾ കഴിഞ്ഞദിവസം ഐഎംഎഫ് 6.1 ശതമാനത്തിൽ ിന്ന് 4.8 വെട്ടിച്ചുരുക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here