‘അലനും താഹയും മാവോയിസ്റ്റുകൾ തന്നെ’: എം വി ഗോവിന്ദൻ

പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അലൻ ശുഹൈബും താഹ ഫസലും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദൻ. ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണെന്നും അതിന്റെ ആഴവും പരപ്പും അന്വേഷിച്ചേ പറയാനാകൂ എന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
അതേസമയം, യുഎപിഎ കേസ് വിഷയത്തിൽ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പി ജയരാജൻ പറഞ്ഞു. യുഎപിഎ കാര്യത്തിലും വിദ്യാർത്ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കോഴിക്കോട് കെഎൽഎഫ് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞത്, അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു. മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here