മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നു; രാജ്ഭവനിലെ ജീവനക്കാരനെ കാണാതായതായി പരാതി

രാജ്ഭവനിലെ ജോലിക്കിടെ ജീവനക്കാരനെ കാണാതായതായി പരാതി. രാജ്ഭവനില്‍ ലാസ്‌കര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിനോദ് രാജിനെ ചൊവ്വാഴ്ച്ച മുതല്‍ കാണാനില്ലെന്നാണ് പരാതി. അമിത ജോലി ഭാരം നല്‍കി മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വിനോദ് രാജ് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു. പരാതിയിന്മേല്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്ഭവനിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെ ഡ്യൂട്ടിക്കിടെ കാണാതാവുന്നത്. തിങ്കളാഴ്ച്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ വിനോദ് രാജിന് ചൊവ്വാഴ്ച്ച അതി രാവിലത്തെ ഡ്യൂട്ടിയിട്ടു.തുടര്‍ന്ന് മേലുദ്യോഗസ്ഥനുമായി വാക്കുതര്‍ക്കമുണ്ടായതായും താന്‍ അസ്വസ്ഥനാണെന്നും വിനോദ് ഭാര്യ ലിജിയോട് ഫോണില്‍ പറഞ്ഞിരുന്നതായി സഹോദരന്‍ ബിപിന്‍ രാജ് പറയുന്നു. അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയി.
വിനോദിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷിച്ച് ചെന്നപ്പോള്‍ രാജ്ഭവന്‍ അധികൃതര്‍ കൈ മലര്‍ത്തിയതായും ബന്ധുക്കള്‍ പറയുന്നു.ചൊവാഴ്ച്ച 12.30 ഓടെ വിനോദ് ഫെയ്‌സ്ബുക്കില്‍ ‘ബൈ’ എന്ന് പോസ്റ്റ് ചെയ്തിരുന്നു. തുടര്‍പരിശോധനയില്‍ വിനോദ് രാജിന്റെ ഇരുചക്ര വാഹനം രാജ്ഭവന്‍ കോട്ടേഴ്‌സില്‍ തന്നെയുള്ളതായും കണ്ടെത്തിയിട്ടുണ്ട്.കെഎസ്ഇബി ജീവനക്കാരനായ വിനോദ് 2017 ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനില്‍ ലാസ്‌കര്‍ ജോലിക്ക് പ്രവേശിക്കുന്നത്.
Story Highlights: Kerala missing case, Rajbhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here