സ്‌കൂൾ വാർഷികത്തിന് വന്നത് ‘കുഞ്ഞപ്പൻ’; കിടിലൻ പ്രസംഗവും കുട്ടികളുടെ കൂടെ ചോദ്യോത്തര വേളയും

കോളജുകളിലും സ്‌കൂളുകളിലും നടക്കുന്ന ആഘോഷങ്ങളിൽ സിനിമാ താരങ്ങളും കലാകാരന്മാരും മുഖ്യാതിഥികളായി എത്താറുണ്ട്. എന്നാൽ പത്തനംതിട്ട പ്രമാടം നേതാജി സ്‌കൂളിലെ വാർഷികാഘോഷത്തിന് മുഖ്യാതിഥിയായി എത്തിയത് ആരെന്നോ? ഒരു കുഞ്ഞൻ റോബോട്ട്! ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും പ്രഭാഷണം നടത്തിയും ഇവൻ കുട്ടികൾക്കിടയിൽ താരമായി.
Read Also: ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണപ്പറക്കലിന് വ്യോമമിത്ര എന്ന സ്ത്രീ സ്പേയ്സ് റോബോട്ട്
വേദിയിൽ എംഎൽഎയടക്കം എല്ലാവരും എത്തിയെങ്കിലും കുട്ടികളെല്ലാം ആകാംക്ഷയോടെ കാത്തിരുന്നത് മുഖ്യാതിഥിയായ റോബോട്ടിന് വേണ്ടിയായിരുന്നു. ഒടുവിൽ സദസിന് പുറകിൽ നിന്ന് നിറഞ്ഞ കയ്യടികളോടെ കുഞ്ഞൻ റോബോ സ്റ്റെലിഷായി വന്നു. വേദിയിലെത്തിയ റോബോട്ടിന്റെ വക നേതാജി സ്‌കൂളിന്റെ ചരിത്രവും എല്ലാം ചേർത്ത് അത്യുഗ്രൻ പ്രസംഗവുമുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള മറുപടികളും ഇവൻ നൽകി.
പ്രത്യേക പരിശീലനം നേടിയ 30 വിദ്യാർത്ഥികൾ റോബോട്ടിനെ നിയന്ത്രിച്ചു. കുട്ടികളുമായി ഏറെ നേരം സംവദിച്ചതിന് ശേഷമാണ് യന്തിരൻ മടങ്ങിയത്. നേരത്തെ സംസ്ഥാനത്തെ മികച്ച ശാസ്ത്ര വിദ്യാലയത്തിനുള്ള പുരസ്‌കാരം പ്രമാടം നേതാജി സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here