Advertisement

ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സഖ്യത്തിന് ജയം

January 24, 2020
Google News 2 minutes Read

 

ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരം നടന്ന അഞ്ചില്‍ നാല് സീറ്റുകളില്‍ എസ്എഫ്‌ഐ, ബാപ്‌സ, എല്‍ഡിഎസ്എഫ് സഖ്യത്തിന് ജയം. നാല് സീറ്റിലും എബിവിപിയെ ആണ് എസ്എഫ്‌ഐ സഖ്യം തോല്‍പ്പിച്ചത്. എബിവിപിക്കെതിരെ മത്സരിച്ച വിമത സ്ഥാനാര്‍ത്ഥിയാണ് അഞ്ചാമത്തെ സീറ്റില്‍ വിജയിച്ചത്.

ഗുജറാത്തില്‍ എസ്എഫ്‌ഐ കമ്മറ്റികള്‍ രൂപീകരിച്ചതിന് ശേഷം സര്‍വകലാശാല കൗണ്‍സിലിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് എസ്എഫ്‌ഐ വിജയിച്ചത്. ഭരണഘടനയുടെ ആമുഖം വായിച്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ വിജയം ആഘോഷിച്ചു. കൗണ്‍സില്‍ പ്രസിഡന്റ്, സെക്രട്ടറി തെരഞ്ഞെടുപ്പ് അടുത്ത ആഴ്ച നടക്കും.

Story Highlights-  SFI wins Gujarat Central University Student Council election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here