കൂടത്തായി കൊലപാതക പരമ്പര; ആൽഫൈൻ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൂടത്തായി കൂട്ടകൊലപാതകത്തിൽ ആൽഫൈൻ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഷാജുവിനെ സ്വന്തമാക്കാൻ കേസിലെ ഒന്നാം പ്രതി ജോളി ആൽഫൈനെ കൊന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. നൂറിലധികം സാക്ഷി മൊഴികളും നിരവധി രേഖകളും കുറ്റപത്രത്തിന്റെ ഭാഗമാണ്.
കൂടത്തായി കൊലപാതക പരമ്പരയിൽ മൂന്നാമത്തെ കേസിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിലെ ഒന്നാം പ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈനെ സയനൈഡ് നൽകി കൊന്നു എന്നാതാണ് കേസ്. ഷാജുവുമൊത്തുള്ള കുടുംബജീവിതത്തിന് തടസ്സമുണ്ടാകാതിരിക്കാൻ ജോളി ആൽഫൈനെ ബ്രഡിൽ സയനൈഡ് പുരട്ടി കൊലപ്പെടുത്തുകയായിരുവെന്നാണ് പൊലീസ് കണ്ടെത്തൽ. സയനൈഡ് പുരട്ടിയ ബ്രഡ് ഷാജുവിന്റെ സഹോദരിയുടെ കയ്യിലാണ് നൽകിയത്. ആൽഫൈന്റെ സഹോദരൻ ഇത് കണ്ടിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷാജു, പിതാവ് സക്കറിയാസ് ആശുപത്രി ജീവനർ ഉൾപ്പെടെ നൂറിലധികം പേർ കേസിലെ സാക്ഷികളാണ്. നിരവധി രേഖകളും കേസിൽ നിർണായക തെളിവായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here