പതിമൂന്നുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്‌കൂളിലെ സഹപാഠികളോടാണ് പെൺകുട്ടി പീഡന വിവരം ആദ്യം തുറന്നു പറഞ്ഞത്. വിദ്യാർത്ഥികൾ സംഭവം അധ്യാപകരോട് പറഞ്ഞു. അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും ഇവർ പൊലീസുമായി ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top