പന്തീരാങ്കാവ് യുഎപിഎ കേസ് ; പി മോഹനന്റെ നിലപാട് തള്ളി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള

അലന്‍ താഹ വിഷയത്തില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയെന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. അലനും താഹക്കുമെതിരെ എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രി ന്യായീകരിക്കുന്നില്ലെന്നും എസ്ആര്‍പി ട്വന്റിഫോറിന്റെ അഭിമുഖ പരിപാടിയായ 360 ല്‍ പറഞ്ഞു.
അലനും താഹയ്ക്കും തെറ്റുതിരുത്താന്‍ അവസരമുണ്ട്. അവരുടെ നിലപാട് പാര്‍ട്ടി കേള്‍ക്കും. യുഎപിഎ കരിനിയമമാണ്. ഇരുവര്‍ക്കുമെതിരെ എന്‍ഐഎ അന്വേഷണം തുടങ്ങിയതിനെ മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്നും എസ്ആര്‍പി ട്വന്റിഫോറിനോട് പറഞ്ഞു. നേരത്തെ സിപിഐഎം സംസ്ഥാന നേതൃത്വവും പി മോഹനന്റെ നിലപാട് തള്ളിയിരുന്നു.
Story Highlights- Pantheerankavu UAPA case, S Ramachandran Pillai, P Mohanan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here