ഫർണീച്ചർ കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

ഫർണീച്ചർ കടയിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. കത്രിക്കടവ് ജോൺ ആൻഡ് സൺസ് ഫർണീച്ചർ കടയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കത്രികടവ് സിബിഐ ക്വാർട്ടേഴ്‌സിന് സമീപം താമസിക്കുന്ന പ്രവീൺ (18) ആണ് പിടിയിലായത്.

കട കുത്തി തുറന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി സമീപത്തുള്ള പച്ചക്കറി കടയിലും മോഷണം നടത്തിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതി മോഷ്ടിച്ച മൊബൈൽ ഫോണുകളും സെറ്റ് ടോപ് ബോക്‌സുകളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More